LiveTV

Live

Kerala

പാലാരിവട്ടം പാലത്തെ ‘പഞ്ചവടി പാലം’ എന്ന് കോടതിയില്‍ പരാമര്‍ശിച്ചത് തമാശ ആയിരുന്നെന്ന് ജസ്റ്റിസ് ഉബൈദ്

പാലാരിവട്ടം പാലത്തെ ‘പഞ്ചവടി പാലം’ എന്ന് കോടതിയില്‍ പരാമര്‍ശിച്ചത് തമാശ ആയിരുന്നെന്ന് ജസ്റ്റിസ് ഉബൈദ്

പാലാരിവട്ടം പാലത്തെ ‘പഞ്ചവടി പാലം’ എന്ന് കോടതിയില്‍ പരാമര്‍ശിച്ചത് തമാശയായിരുന്നെന്ന് ജസ്റ്റിസ് ഉബൈദ്. പ്രശസ്തമായ ഒരു സിനിമയുടെ പശ്ചാത്തലം ഓര്‍മ്മിച്ചു കൊണ്ടാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അതിന് കേസുമായി ഒരു ബന്ധവുമില്ലെന്നും ജസ്റ്റിസ് ഉബൈദ് പ്രതികരിച്ചു. ഇന്ന് കേസിലെ പ്രതികളുടെ ജാമ്യപേക്ഷേ പരിഗണിക്കവെയാണ് ‘പാലാരിവട്ടം മേല്‍പ്പാലം പഞ്ചവടി പാലം പോലെയായല്ലോ’ എന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

1984 -ൽ കെ.ജി ജോര്‍ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ മലയാള ചലച്ചിത്രമാണ് പഞ്ചവടിപ്പാലം.

Also read: പാലാരിവട്ടം പാലം പഞ്ചവടി പാലം പോലെ ആയല്ലോ എന്ന് കോടതി

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിലെ പ്രതികളായ പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി കെ. അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. താന്‍ സർക്കാരിന്റെ ഉപകരണം മാത്രമായിരുന്നുവെന്ന് ടി.ഒ സൂരജ് കോടതിയെ അറിയിച്ചു. കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഹരജി പരിഗണിക്കവെ ഇതുവരെ നടന്ന അന്വേഷണത്തിലെ പുരോഗതി അറിയിക്കണമെന്നു കോടതി വിജിലൻസിനോട് നിർദേശിച്ചു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.