LiveTV

Live

Kerala

പാലായിലെ വോട്ടർമാർ എല്‍.ഡി.എഫിന് മറുപടി നല്‍കും: ഉമ്മന്‍ ചാണ്ടി

രാഷ്ട്രീയം പറഞ്ഞ് യു.ഡി.എഫ് കേന്ദ്ര,സംസ്ഥാന സർക്കാരുകള്‍ പരാജയമെന്ന് മുന്‍ മുഖ്യ മന്ത്രി 

പാലായിലെ വോട്ടർമാർ എല്‍.ഡി.എഫിന് മറുപടി നല്‍കും: ഉമ്മന്‍ ചാണ്ടി

കെ.എം മാണിയുള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച എല്‍.ഡി.എഫിന് ബാർ കോഴ വിവാദം പാലായില്‍ ചർച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയമായി തന്നെ പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി ആവർത്തിച്ചു. പ്രചാരണ പ്രവർത്തനങ്ങളില്‍ പിജെ ജോസഫും പങ്കാളിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച ബാർകോഴ വിഷയം ഇത്തവണ എല്‍ എഡി എഫ് ചർച്ചയാക്കുന്നില്ല. വ്യാജപ്രചാരണങ്ങളെന്ന് ജനം തിരിച്ചറിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി.

പ്രളയ ദുരിതാശ്വാസത്തില്‍ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും ശബരിമല വിഷയത്തില്‍ വിശ്വാസികളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ജനദ്രോഹനടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ പാലായിലെ വോട്ടർമാർ വിധിയെഴുതുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.