LiveTV

Live

Kerala

പതിനൊന്നുകാരിയെയും മാതാപിതാക്കളെയും പെരുവഴിയിലിറക്കിയ ബാങ്കിന്റെ ജപ്തി നടപടി പിൻവലിക്കും

നടപടിയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തിരിച്ചടവു തുകയിൽ ഇളവു വരുത്താൻ ബാങ്ക് തയ്യാറായി

 പതിനൊന്നുകാരിയെയും  മാതാപിതാക്കളെയും പെരുവഴിയിലിറക്കിയ ബാങ്കിന്റെ ജപ്തി  നടപടി പിൻവലിക്കും

തിരുവനന്തപുരം നെടുമങ്ങാട് വായ്പാ കുടിശ്ശികയുടെ പേരിൽ പതിനൊന്നുകാരിയെയും മാതാപിതാക്കളെയും പെരുവഴിയിലിറക്കിയ ബാങ്കിന്റെ ജപ്തി നടപടി പിൻവലിക്കും. നടപടിയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തിരിച്ചടവു തുകയിൽ ഇളവു വരുത്താൻ ബാങ്ക് തയ്യാറായി. ബാക്കി വന്ന തുക അടയ്ക്കാൻ സംഘടനകളും ട്രസ്റ്റും മുന്നോട്ടു വന്നതോടെ കുടുംബത്തിന് വീട്ടിൽ താമസിക്കാൻ വഴിയൊരുങ്ങി.

നെടുമങ്ങാട് കുളപ്പാറ സ്വദേശികളായ ബാലുവും കുടുംബവുമാണ് എസ്.ബി.ഐയുടെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.സ്കൂളിൽ നിന്നെത്തിയ ആറാംക്ലാസുകാരി വേണി യൂണിഫോം പോലും മാറാനാകാതെ രാത്രി വെളുക്കുവോളം അച്ഛനും അമ്മയ്ക്കും ഒപ്പം വീടിന് പുറത്തിരുന്നു. മാധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരും വിഷയമേറ്റെടുത്തു. സ്ഥലം എം.എൽ.എ ബാങ്ക് അധികൃതരുമായി ചർച്ച നടത്തി. പഞ്ചായത്തിൽ നിന്നു ലഭിച്ച മൂന്നു സെന്റിൽ വീടു വയക്കുന്നതിനായി 2014 ൽ രണ്ടു ലക്ഷത്തി അൻപത്തി ഒന്നായിരം ലോണെടുത്തത്.93000 രൂപ തിരിച്ചടച്ചിരുന്നു.