LiveTV

Live

Kerala

മരട് ഫ്ലാറ്റ് വിവാദം; റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു

ഫ്ലാറ്റുകൾ പൊളിക്കും മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹരജി പരിഗണിക്കാനാണ് കോടതി വിസമ്മതിച്ചത്

 മരട് ഫ്ലാറ്റ് വിവാദം; റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു

മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. ഫ്ലാറ്റുകൾ പൊളിക്കും മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹരജി പരിഗണിക്കാനാണ് കോടതി വിസമ്മതിച്ചത്.

അതേസമയം മരടിലെ ഫ്ലാറ്റുകളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് തല്‍ക്കാലം നീങ്ങില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് നാദിറ പറഞ്ഞു. സർക്കാർ തീരുമാനം അനുസരിച്ചേ മുന്നോട്ട് പോകൂ. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയേണ്ടത് സർക്കാരാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.