LiveTV

Live

Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ബെംഗ്ലൂരു ആസ്ഥാനമായ കമ്പനി സുപ്രീംകോടതിയില്‍ ഹരജി നല്‍കി

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ബെംഗ്ലൂരു ആസ്ഥാനമായ കമ്പനി സുപ്രീംകോടതിയില്‍ ഹരജി നല്‍കി

മരട് ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്നും നഗരസഭ ഇക്കാര്യത്തില്‍ കാലതാമസം വരുത്തുകയാണെന്നും കാണിച്ച് സുപ്രീം കോടതിയില്‍ ഹരജി. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ടാണ് ബെംഗ്ലൂരു ആസ്ഥാനമായ കമ്പനി സുപ്രീം കോടതിയിൽ അപേക്ഷ നല്‍കിയത്. അക്യൂറൈറ്റ് ഡെമോളിഷന്‍സ് എന്ന ബെംഗ്ലൂരു ആസ്ഥാനമായ കമ്പനിയാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള വൈദഗ്ദ്യം തങ്ങളുടെ കമ്പനിക്കുണ്ടെന്നാണ് ബെംഗ്ലൂരു ആസ്ഥാനമായ കമ്പനി സുപ്രീം കോടതിയെ അറിയിച്ചത്. മരട് നഗരസഭ പൊളിക്കാനുള്ള അപേക്ഷ വൈകിപ്പിക്കുകയാണെന്നും കമ്പനി സുപ്രീം കോടതിയില്‍ പറഞ്ഞു.

നേരത്തെ മരട് നഗരസഭ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ടെണ്ടര്‍ വിളിച്ചിരുന്നു. ആ ടെണ്ടറില്‍ പങ്കെടുത്ത കമ്പനിയാണ് അക്യൂറൈറ്റ് ഡെമോളിഷന്‍സ്. എന്നാല്‍ ഈ ടെണ്ടര്‍ നടപടികളില്‍ ഒന്നും തന്നെ തീരുമാനമായില്ല. ഇതിനെ തുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.