LiveTV

Live

Kerala

സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പായതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മരട് ഫ്ലാറ്റുടമകള്‍

സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത ഫ്ലാറ്റുടമകള്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

സര്‍ക്കാര്‍  ഇടപെടല്‍ ഉറപ്പായതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മരട് ഫ്ലാറ്റുടമകള്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രിം കോടതി വിധിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പായതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍. സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത ഫ്ലാറ്റുടമകള്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

നഗരസഭയുടെ ഭാഗത്ത് നിന്ന് ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ താല്‍ക്കാലികമായെങ്കിലും ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ഫ്ലാറ്റുടമകള്‍ സമരം അവസാനിപ്പിച്ചത്. സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത് നിയമപോരാട്ടത്തിന് സഹായകരമാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.

അതേസമയം രേഖകള്‍ മറച്ച് വെച്ച് വഞ്ചിച്ച നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഫ്ലാറ്റുമടകള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഫ്ലാറ്റുകള്‍ പൊളിക്കുന്ന കരാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് 13 കമ്പനികള്‍ നഗരസഭക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ ക്ഷണിക്കുന്നതടക്കം നീട്ടിവെക്കാനാണ് സാധ്യത.