LiveTV

Live

Kerala

മഴയില്‍ തകര്‍ന്ന ക്ലാസ് മുറികള്‍ നന്നാക്കിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം

ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും ഹോട്ടലിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.

മഴയില്‍ തകര്‍ന്ന ക്ലാസ് മുറികള്‍ നന്നാക്കിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം

മഴക്കാലത്ത് തകര്‍ന്ന ക്ലാസ് മുറികള്‍ നന്നാക്കിയില്ലെന്നാരോപിച്ച് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം. കല്ലായി റോഡിലുള്ള വുഡീസ് ഹോട്ടലിന്റെ മേല്‍ക്കൂര കാറ്റില്‍ വീണാണ് സ്കൂള്‍ കെട്ടിടം തകര്‍ന്നത്. സ്കൂള്‍ നന്നാക്കാമെന്ന് ഹോട്ടലുകാര്‍ അറിയിച്ചെങ്കിലും ഒരു മാസമായിട്ടും നന്നാക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും ഹോട്ടലിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.