LiveTV

Live

Kerala

മഞ്ചേശ്വരം ബീച്ച് ചർച് ആക്രമണം;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം

മഞ്ചേശ്വരം ബീച്ച് ചർച് ആക്രമണം;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം

കാസർകോട് മഞ്ചേശ്വരം ബീച്ച് ചർച്ചിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു ഉപവാസ സമരത്തിനൊരുങ്ങി മംഗളുരു പ്രദേശ് കാതോലിക്കാ സഭ. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് വേദനാജനകമാണെന്നും സഭാ പ്രതിനിധികൾ.

കഴിഞ്ഞ മാസം 18ന് രാത്രിയാണ് കാസർകോട് മഞ്ചേശ്വരം ബീച്ച് ചർച്ചിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. സംഭവം നടന്ന് ഒരുമാസമായിട്ടും പോലീസിനു ഇതുവരെയും പ്രതികളെ പിടികൂടാനായില്ല. സിസിടിവി ദൃശ്യങ്ങളടക്കമുണ്ടായിട്ടും ഇതുവരെയും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് മംഗളുരു പ്രദേശ് കത്തോലിക്കാ സഭ പ്രതിഷേധത്തിനൊരുങ്ങുന്നത്. അടുത്തയാഴ്ച കളക്റ്ററേറ്റിനും എസ് പി ഓഫീസിനും മുമ്പിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സഭ പ്രതിനിധിക‍ള്‍ പറഞ്ഞു.

ബേഡകം എസ് ഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ കേസ്വന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ചർച്ച് പ്രതിനിധികൾ സംസ്ഥാന പോലീസ് മേധാവിക്കടക്കം നേരിട്ട് പരാതി നൽകിയിരുന്നു .