LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി 

ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങൾക്ക് നാശമുണ്ടാകും

 മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി 

മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഫ്ലാറ്റ് പൊളിച്ചുമാറ്റിയാൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപോർട്ട്. നിയന്ത്രിത സ്ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു.

65 പേജുള്ള റിപ്പോർട്ടാണ് ചെന്നൈ ഐ.ഐ.ടി ഇന്നലെ സർക്കാരിന് സമർപ്പിച്ചത്. ഗുരുതരമായ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 35 മീറ്റർ ആഴത്തിലുള്ളതാണ് ഫ്ലാറ്റിന്റെ പില്ലറുകൾ. ഇത് പൂർണമായും നീക്കം ചെയ്യൽ അസാധ്യമാണ്.

ഒരു കിലോമീറ്ററിലധികം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകും. ശബ്ദമലിനീകരണവും പ്രശ്നങ്ങൾ സൃഷ്ടിക്കും. സമീപത്തെ കെട്ടിടങ്ങൾക്ക് നാശമുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. 450 കിലോ കോൺക്രീറ്റ് മാലിന്യം ഒരു സ്ക്വയര്‍ മീറ്ററിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. 100,000 സ്ക്വയര്‍ ഫീറ്റാണ് ആകെ കണക്കാക്കുന്നത്. ഇത്രയും കോൺക്രീറ്റ് മാലിന്യം നിക്ഷേപിക്കാൻ ഒരു ഹെക്ടർ ഭൂമി വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം മരട് നഗരസഭ കേരള തീരദേശ പരിപാലന അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.

മരട് ഫ്ലാറ്റ് വിവാദം: സര്‍‌വ്വകക്ഷിയോഗം അവസാനിച്ചു, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും
Also Read

മരട് ഫ്ലാറ്റ് വിവാദം: സര്‍‌വ്വകക്ഷിയോഗം അവസാനിച്ചു, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

മരട് ഫ്ലാറ്റ് വിഷയത്തിൽ അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍‍ന്നു
Also Read

മരട് ഫ്ലാറ്റ് വിഷയത്തിൽ അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍‍ന്നു

‘മരട് കേസില്‍ കോടതി വിധി നടപ്പാക്കണം, ജനങ്ങളെ വഞ്ചിച്ച ബില്‍ഡര്‍മാര്‍ക്കെതിരെ നടപടി വേണം’
Also Read

‘മരട് കേസില്‍ കോടതി വിധി നടപ്പാക്കണം, ജനങ്ങളെ വഞ്ചിച്ച ബില്‍ഡര്‍മാര്‍ക്കെതിരെ നടപടി വേണം’