LiveTV

Live

Kerala

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ രേഖകളാണെന്ന സർക്കാർ നിലപാട് കേസിന്റെ വിചാരണയെ ബാധിക്കും

രേഖകൾ പ്രതിയുടെ അവകാശ മാണെന്ന് ചൂണ്ടിക്കാട്ടി അവ നൽകാൻ സുപ്രിം കോടതി നിർദേശിച്ചാൽ കേസ് തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തല്‍  

 നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ രേഖകളാണെന്ന സർക്കാർ നിലപാട് കേസിന്റെ വിചാരണയെ ബാധിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച്പകർത്തിയ ദൃശ്യങ്ങൾ രേഖകളാണെന്ന സർക്കാർ നിലപാട് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന് നിയമവൃത്തങ്ങൾ. രേഖകൾ പ്രതിയുടെ അവകാശ മാണെന്ന് ചൂണ്ടിക്കാട്ടി അവ നൽകാൻ സുപ്രിം കോടതി നിർദേശിച്ചാൽ കേസ് തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ രേഖയാണോ തൊണ്ടി മുതലാണോ എന്നതായിരുന്നു സുപ്രിം കോടതി സർക്കാരിനോട് ആരാഞ്ഞത്. മെമ്മറി കാർഡ് തൊണ്ടി മുതലാണ് എന്നാണ് നേരത്തെ മുതൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്. എന്നാൽ ഇതിലുള്ള വീഡിയോ ദൃശ്യങ്ങൾ തൊണ്ടി മുതലായാണോ കാണുന്നത് എന്നതിനെക്കുറിച്ചായിരുന്നു ആശയകുഴപ്പമുണ്ടായത്. . കൃത്യം നടന്ന സ്ഥലത്തുനിന്നല്ല മെമ്മറി കാർഡ് കണ്ടെത്തിയത്. അതിനാൽ ഇത് തൊണ്ടി മുതൽ അല്ല. രേഖയായി മാത്രമേ പരിഗണിക്കാൻ സാധിക്കൂ.

രേഖയായി പരിഗണിക്കുകയാണെങ്കിൽ പകർപ്പ് ലഭിക്കാൻ നിയമപരമായി അവകാശമുണ്ട് എന്നാണ് ദിലീപ വാദിക്കുന്നത്. മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും ദൃശ്യങ്ങൾ രേഖയായി കണക്കാക്കാമെന്ന് സർക്കാരും നിലപാടെടുത്തു. രേഖയായിട്ടുള്ള ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ ഇരയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ശരിയായ വിചാരണ അസാധുവാകുകയും ചെയ്യുമെന്നാണ് നിയമ രംഗത്തുള്ളവരുടെ വിലയിരുത്തൽ