LiveTV

Live

Kerala

‘മരട് കേസില്‍ കോടതി വിധി നടപ്പാക്കണം, ജനങ്ങളെ വഞ്ചിച്ച ബില്‍ഡര്‍മാര്‍ക്കെതിരെ നടപടി വേണം’

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതി വിധിച്ചത്.

‘മരട് കേസില്‍ കോടതി വിധി നടപ്പാക്കണം, ജനങ്ങളെ വഞ്ചിച്ച ബില്‍ഡര്‍മാര്‍ക്കെതിരെ നടപടി വേണം’

മരട് ഫ്ലാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വിഎസ്. കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബില്‍ഡര്‍മാരുടെ തന്ത്രമാണെന്ന് വി.എസ് പറഞ്ഞു. അഴിമതിക്കും നിയമലഘംനത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും വി.എസ് വ്യക്തമാക്കി.

സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണ ഫ്ലാറ്റുടമകൾക്ക് ലഭിച്ചതിന്റെ പശ്ചാതലത്തിലാണ് വി.എസ് അഭിപ്രായം തുറന്ന് പറഞ്ഞത്. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതി വിധിച്ചതെന്ന് അച്യുതാന്ദന്‍ ചൂണ്ടിക്കാട്ടി.

നിർമ്മാണത്തിന്റെയും വിറ്റഴിക്കലിന്റെയും ഘട്ടത്തിൽ യാതൊന്നും ചെയ്യാതെ, ഒടുവിൽ നിയമ നടപടി എടുക്കുമ്പോൾ അതിന്റെ ബാധ്യത പൊതുജനങ്ങൾ ഏറ്റെടുക്കണമെന്ന് പറയുന്നത് അഴിമതിയും നിയമലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയ വി.എസ്, ഇതിന് സർക്കാർ കൂട്ടുനിൽക്കരുതെന്നും പറഞ്ഞു.

ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ ഉപഭോക്താക്കളെ വഞ്ചിച്ച ബിൽഡർമാർക്കെതിരെ നടപടിയുണ്ടാകണം. ഇവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ് ആവശ്യപ്പെട്ടു.