LiveTV

Live

Kerala

‘മന്ത്രിയല്ല, ഉദ്യോഗസ്ഥരാണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്’

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

‘മന്ത്രിയല്ല, ഉദ്യോഗസ്ഥരാണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്’

പാലാരിവട്ടം പാലം നിര്‍മിച്ചത് മന്ത്രിയല്ല ഉദ്യോഗസ്ഥാരാണെന്ന് കെ മുരളീധരന്‍ എം.പി. പാലാരിവട്ടം വിവാദങ്ങളോട് പ്രതികരക്കുകയായിരുന്നു കെ മുരളീധരന്‍.

സംഭവത്തില്‍ യു.ഡി.എഫിന് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നവർ ഒന്നരക്കൊല്ലത്തിന് ശേഷം പല ധാർമികതക്കും മറുപടി പറയേണ്ടി വരും. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

പാലത്തിൽ വിള്ളൽ കണ്ടപ്പോഴാണ് ഇക്കൂട്ടര്‍ യു.ഡി.എഫിനെ ഓർത്തത്. ഉദ്ഘാടന സമയത്തൊന്നും ആ ഓർമ്മയില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.