LiveTV

Live

Kerala

ആറ് ദിനമകലെ പാലാ വിധി; പ്രചാരണം ശക്തമാക്കി മുന്നണികള്‍

ആറ് ദിനമകലെ പാലാ വിധി; പ്രചാരണം ശക്തമാക്കി മുന്നണികള്‍

വിധി എഴുതാനായി പാലായിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി ആറ് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.

മന്ത്രിമാരടക്കമുള്ള നേതൃ നിരയെ ഓരോ വീട്ടിലും വോട്ട് ചോദിച്ച് എത്തിച്ച്, അവസാന വോട്ടും ഉറപ്പിക്കുന്ന രീതിയില്‍ താഴെ തട്ടില്‍ പ്രചാരണം കേന്ദ്രീകരിക്കുകയാണ് എല്‍ഡിഎഫ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ഇന്ന് കരൂര്‍, രാമപുരം പഞ്ചായത്തുകളിലാണ് പ്രചാരണം നടത്തുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെ പ്രചരണത്തിനായി തൃപുരയില്‍ നിന്നുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി സുനില്‍ദിയോദര്‍ ഇന്ന് മണ്ഡലത്തിലെത്തും.