LiveTV

Live

Kerala

മരട് ഫ്ലാറ്റ് പൊളിക്കാന്‍ 13 കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി നഗരസഭ

താല്‍പര്യം അറിയിച്ചുകൊണ്ടുള്ള ടെണ്ടറുകള്‍ നഗരസഭ ഇന്ന് തുറന്ന് പരിശോധിക്കും

 മരട് ഫ്ലാറ്റ് പൊളിക്കാന്‍ 13 കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി നഗരസഭ

മരടിലെ ഫ്ലാറ്റ് പൊളിക്കാന്‍ 13 കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി നഗരസഭ. താല്‍പര്യം അറിയിച്ചുകൊണ്ടുള്ള ടെണ്ടറുകള്‍ നഗരസഭ ഇന്ന് തുറന്ന് പരിശോധിക്കും. ഇന്നലെ നഗരസഭ സെക്രട്ടറി ഫ്ലാറ്റുടമകള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.

സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുമായി മരട് നഗരസഭ മുന്നോട്ട് പോകുകയാണ്. ഫ്ലാറ്റ് പൊളിക്കാന്‍ കന്പനികള്‍ക താത്പര്യം പത്രം സമര്‍പ്പിക്കേണ്ടെ തിയ്യതി ഇന്നലെ അവസാനിച്ചിരുന്നു. 13 കമ്പനികളാണ് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് താത്പര്യ പത്രം സമര്‍പ്പിച്ചത്. ഇതില്‍നിന്നും ഒരു കമ്പനിയെ വിദഗദ്ധ സംഘം തെരഞ്ഞെടുക്കും. ഇന്നലെ നഗരസഭ സെക്രട്ടറി വീണ്ടും ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഒഴിയാനുള്ള നോട്ടീസ് കാലാവധി അവസാനിച്ചതിനാൽ പുനരധിവാസം ആവശ്യമുള്ളവർ ഇന്ന് 3 മണിക്കകം നഗരസഭ ഓഫീസിൽ വിവരങ്ങൾ ധരിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പുനരധിവാസം ആവശ്യമില്ലെന്ന് കണക്കാക്കി തുടർ നടപടികളെടുക്കുമെന്നുമറിയിച്ചു കൊണ്ടുള്ളതാണ് നോട്ടീസ്. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് നോട്ടീസ് പതിച്ചത്.

തങ്ങളെ ഒഴിപ്പിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് തന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച തീരുമാനത്തിലാണ് ഫ്ലാറ്റുടമകള്‍. ഇന്ന് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍.