LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് മാനുഷികമായ പരിഗണന നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി

യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് മാനുഷികമായ പരിഗണന നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് മാനുഷികമായ പരിഗണന നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫ്ലാറ്റ് ഉടമകള്‍‌ അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തവരല്ല. കുറ്റം ചെയ്തത് ഫ്ലാറ്റിന്‍റെ നിര്‍മ്മാതാക്കളാണ് എന്നാല്‍ അവരിപ്പോള്‍ രംഗത്തില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനും കോടതിവിധിക്കുമൊന്നും ആരും എതിരല്ല എന്നാല്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെട്ടു. അതിനാല്‍ തന്നെ മാനുഷികമായ പരിഗണ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.