LiveTV

Live

Kerala

കിഫ്ബി പദ്ധതികളുടെ സാങ്കേതിക പരിശോധന സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിനെച്ചൊല്ലി വിവാദം

പരിചയ സമ്പത്തില്ലാത്ത തട്ടിക്കൂട്ട് കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

കിഫ്ബി പദ്ധതികളുടെ സാങ്കേതിക പരിശോധന സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിനെച്ചൊല്ലി വിവാദം

കിഫ്ബി പദ്ധതികളുടെ സാങ്കേതിക പരിശോധന സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിനെച്ചൊല്ലി വിവാദം. പരിചയ സമ്പത്തില്ലാത്ത തട്ടിക്കൂട്ട് കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ സുതാര്യമായാണ് ഏജന്‍സിയെ തെരഞ്ഞെടുത്തതെന്ന് കിഫ്ബി ഉപദേശകരായ സി.എം.ഡി വിശദീകരിച്ചു.

കിഫ്ബിയിലേക്ക് വരുന്ന പദ്ധതികളുടെ പ്രാഥമികമായ സാങ്കേതിക പരിശോധന ടെറിനസ് കണ്‍സല്‍ട്ടന്‍സീസ് എന്ന സ്ഥാപനമാണ് നിര്‍വഹിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് കോടിയോളം രൂപ ഫീസിനത്തില്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം മാത്രം പ്രായമുള്ള കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് എന്ന പൊതുമേഖലാ സ്ഥാപനമാണ് കിഫ്ബിയുടെ കണ്‍സള്‍ട്ടന്റും ഉപദേശകരും. തങ്ങളെ സഹായിക്കുന്ന ജോലിയാണ് ടെറിനസിനെ ഏല്‍പിച്ചതെന്നും സുതാര്യമായ ടെന്‍ഡറിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തതെന്നും സി.എം.ഡി. ഇതുവരെ 32000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചതില്‍ 3000 കോടി രൂപ ലാഭിക്കാനായെന്നും സി.എം.ഡി വിശദീകരിക്കുന്നു. ഈ രംഗത്ത് മതിയായ വൈദഗ്ധ്യമുണ്ടെന്ന് ടെറിനസും അവകാശപ്പെടുന്നു. പദ്ധതിയുടെ മൂല്യത്തിന്റെ നിശ്ചിത ശതമാനമാണ് സ്വകാര്യ ഏജന്‍സിയുടെ ഫീസ്. സ്വകാര്യ കമ്പനിയുടെ പ്രാഥമിക പരിശോധനക്ക് ശേഷം കിഫ്ബിയിലെ വിദഗ്ധരും പരിശോധിച്ച ശേഷമാണ് പദ്ധതികള്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തിന് വിടുന്നത്.