LiveTV

Live

Kerala

ട്രെയ്നില്‍ കവര്‍ച്ചക്കിരയായി; അധികൃതര്‍ പരാതി സ്വീകരിച്ചില്ലെന്ന് കുടുംബം

ഗുജറാത്തില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു മണികണ്ഠനും കുടുംബവും.

ട്രെയ്നില്‍ കവര്‍ച്ചക്കിരയായി;  അധികൃതര്‍ പരാതി സ്വീകരിച്ചില്ലെന്ന് കുടുംബം

ട്രെയിനില്‍ കവര്‍ച്ചക്ക് ഇരയായ കുടുംബത്തോട് റെയില്‍വെ അധികൃതര്‍ നിരുത്തരവാദപരമായി പെരുമാറിയതായി പരാതി. ഹാപ്പ എക്സ്പ്രസില്‍ കേരളത്തിലേക്ക് വന്ന തൃശൂര്‍ സ്വദേശികളുടേതാണ് പരാതി. കവര്‍ച്ചക്കിരയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആര്‍.പി.എഫോ ടി.ടി.ഇമാരോ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം മീഡിയവണിനോട് പറഞ്ഞു.

ഗുജറാത്തില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു മണികണ്ഠനും കുടുംബവും. മണികണ്ഠന്റെ ഭാര്യ രമ്യയുടെ അഞ്ച് പവന്‍ മാല മോഷ്ടിക്കപ്പെട്ടു. വളരെ ആസൂത്രണം ചെയ്താണ് മോഷ്ടാക്കള്‍ ട്രെയിനില്‍ കയറിയതെന്ന് ഇവര്‍ പറയുന്നു. മോഷ്ടാക്കളുടെ കൂട്ടത്തിലുള്ളവര്‍ നേരത്തെ തന്നെ ഫോട്ടോ സഹിതം യാത്രക്കാരുടെ വിവരം കൈമാറിയെന്ന് ഇവര്‍ പറയുന്നു.

ടിക്കറ്റ് പരിശോധനക്ക് പോലും ടി.ടി.ഇ വന്നിരുന്നില്ല. ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ പൊടിപോലും ട്രെയിനില്‍ കണ്ടില്ല. അപായ ചങ്ങല വലിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ലെന്നും മണികണ്ഠനും കുടുംബവും പറയുന്നു.

മോഷ്ടാക്കളെ കണ്ടെത്തണമെന്നും ട്രെയിന്‍ യാത്ര സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്‍പ്പെടെ മണികണ്ഠന്‍ പരാതി നല്‍കിയിട്ടുണ്ട്.