LiveTV

Live

Kerala

കെ. കരുണാകരന്‍ ജന്മശതാബ്ദി പുരസ്ക്കാരം മുല്ലപ്പള്ളി രാമചന്ദ്രന്

കെ കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതിന്‍റെ സൂത്രധാരന്‍ എ.കെ ആന്‍റണിയാണെന്ന് ചടങ്ങില്‍ മുല്ലപ്പള്ളി പറഞ്ഞു.

കെ. കരുണാകരന്‍ ജന്മശതാബ്ദി പുരസ്ക്കാരം മുല്ലപ്പള്ളി രാമചന്ദ്രന്

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തി ജന്മശതാബ്ദി പുരസ്കാരം കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിച്ചു. ലീഡര്‍ സ്റ്റഡി സെന്‍റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ എ.കെ ആന്‍റണി കൈമാറി.

കെ കരുണാകരനുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇണക്കവും പിണക്കവും ഓര്‍ത്തെടുക്കുന്ന ചടങ്ങായിമാറി ജന്മശതാബ്ദി പുരസ്കാര വിതരണം. കെ കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതിന്‍റെ സൂത്രധാരന്‍ എ.കെ ആന്‍റണിയാണെന്ന് ചടങ്ങില്‍ മുല്ലപ്പള്ളി പറഞ്ഞു.

കെ കരുണാകരന്‍റെ പേരില്‍ എന്ത് പരിപാടി നടക്കുകയാണെങ്കിലും അതിന് കെ.പി.സി.സി മാര്‍ഗരേഖയുണ്ടാക്കണെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കെ കരുണാകരന്‍റെ പേരിലുള്ള ആശുപത്രിയുടെ കരാറുകാരന്‍ ആത്മഹത്യ ചെയ്ത പശ്ചാതലത്തിലാണ് മുരളീധരന്‍ തന്‍റെ ആവശ്യം ഉന്നയിച്ചത്.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തി ജന്മശതാബ്ദി പുരസ്കാര വിതരണ ചടങ്ങില്‍ മുസ്ലിംലീഗ് അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.