LiveTV

Live

Kerala

പാലാ പോര്; ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു

യു.ഡി.എഫിന്റെ വിജയത്തിന് ജോസഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന് ജോസ് ടോം പറഞ്ഞു.

പാലാ പോര്; ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു

പി.ജെ ജോസഫുമായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ജോസ് ടോം കൂടിക്കാഴ്ചയ്ക്ക് ശേഷം മീഡിയണ്ണിനോട് പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും തൽക്കാലത്തേക്ക് മാറ്റി വെച്ച് പ്രചാരണ രംഗത്ത് സജീവമാകാൻ ജോസഫ് ഗ്രൂപ്പും തീരുമാനിച്ചു.

രാവിലെ തൊടുപുഴയിലെ വസതിയിൽ എത്തിയാണ് പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് പി ജെ ജോസഫ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നാളെ എ.കെ ആൻറണിക്ക് ഒപ്പം പാലായിൽ പ്രചാരണ യോഗത്തിലും പി.ജെ ജോസഫ് പങ്കെടുക്കും.

എല്ലാ പ്രശ്നങ്ങളുo പരിഹരിച്ചെന്നും ആത്മവിശ്വാസം കൂടിയെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് ടോം മീഡിയവണിനോട് നടത്തിയ പ്രതികരണം.

കൂടിക്കാഴ്ച സ്വാഭാവികം മാത്രമെന്ന നിലപാടായിരുന്നു ജോസ് കെ മാണി മീഡിയവണ്ണിന്നോട് പങ്ക് വെച്ചത്. ഇന്ന് മുതൽ പ്രചാരണ രംഗത്ത് ഒറ്റകെട്ടായി നിലകൊള്ളുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. താൽക്കാലികമായി പി.ജെ ജോസഫും കൂട്ടരും അയഞ്ഞത് യു.ഡി.എഫ് നേതാക്കൾക്കും ആശ്വാസമായി.