LiveTV

Live

Kerala

ജോസ് ടോമിനെ ഫേസ്ബുക്കില്‍ കയറ്റി പാലാ തെരഞ്ഞെടുപ്പ്

ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും ഒരു കൈ നോക്കാനാണ് നേതാക്കളുടെ തീരുമാനം.

ജോസ് ടോമിനെ ഫേസ്ബുക്കില്‍ കയറ്റി പാലാ തെരഞ്ഞെടുപ്പ്

ജീവിതത്തില്‍ ഇന്ന് വരെ ഫെയ്സ്ബുക്ക് ഉപയോഗിക്കാത്ത ജോസ് ടോമിനെ ഒടുവില്‍ പാലാ ഉപതെരഞ്ഞെടുപ്പ് എഫ്.ബിയില്‍ കയറ്റി. പേജും തുടങ്ങി. വോട്ടര്‍മ്മാരെ കാണുന്നതും, വോട്ട് തേടിയുള്ള അഭ്യര്‍ത്ഥനകളുമെല്ലാം അപ്പപ്പോള്‍ ഇട്ട് ലൈക്ക് വാങ്ങുകയാണ് സ്ഥാനാര്‍ത്ഥി.

ജോസ് ടോം പുലിക്കുന്നേല്‍ എന്ന പേരിലാണ് ഫെയ്സ്ബുക്ക് പേജ്. അഡ്വ. ജോസ് ടോമെന്ന പേരില്‍ മറ്റൊരു അക്കൌണ്ടും തുടങ്ങിയിട്ടുണ്ട്. പ്രചരണത്തിന്‍റെ ആവേശം അപ്പപ്പോള്‍ ഇടുന്നുണ്ട്.

അരുവുത്തിറ സെന്റ് ജോര്‍ജ് കോളേജില്‍ പഠിക്കുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ഓര്‍മ്മകളും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നുണ്ട്. ഇനി ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും ഒരു കൈ നോക്കാനാണ് തീരുമാനം.