LiveTV

Live

Kerala

പ്രളയം: തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ

വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരളമുണ്ടാക്കുമെന്നും ഇ ശ്രീധരൻ ചോദിച്ചു

പ്രളയം: തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ

കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ സംഘത്തെയെത്തിച്ച് പഠനം നടത്തണമെന്ന തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ. വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരളമുണ്ടാക്കുമെന്നും ഇ ശ്രീധരൻ ചോദിച്ചു. കോഴിക്കോട് എന്‍ജിനിയേഴ്സ് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍.

പ്രളയം മനുഷ്യ നിർമ്മിതമാണെന്ന അഭിപ്രായം ഉയരുന്ന പശ്ചാതലത്തിൽ ഇതിനെ കുറിച്ച് പഠിക്കാൻ കേരളത്തിന് പുറത്തുള്ള ഉന്നത സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കണമെന്ന തന്റെ നിർദേശം സർക്കാർ അവഗണിച്ചന്ന് ശ്രീധരൻ പറഞ്ഞു. എഞ്ചിനീയർമാർ തൊഴിലിൽ നൈതികത പുലർത്താത്തതാണ് പാലാരിവട്ടത്തും കൽക്കത്തയിലുമടക്കം പാലങ്ങളും കെട്ടിടങ്ങളും തകരാൻ കാരണം സാധാരണക്കാരനെ മുഖ്യധാരയിൽ എത്തിക്കുന്നതാവണം നവ കേരള നിർമ്മിതിയുടെ ലക്ഷ്യമെന്ന് ഇ ശ്രീധരൻ പറഞ്ഞു. യു. എൽ സൈബർ പാർക്കിൽ എൻജിനിയേഴ്സ് ഡേയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇ ശ്രീധരൻ