LiveTV

Live

Kerala

തിരുവനന്തപുരത്ത് വനിത ഡോക്ടര്‍ക്ക് മര്‍ദ്ദനം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ഡി.ജി.പിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്ത് നൽകും.

തിരുവനന്തപുരത്ത് വനിത ഡോക്ടര്‍ക്ക് മര്‍ദ്ദനം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

വനിത ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒ.പി ബഹിഷ്കരിച്ച് തിരുവനന്തപുരത്ത് ഡോക്ടർമാരുടെ പ്രതിഷേധം. കെ.ജി.എം.ഒയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഡോക്ടർമാർ സർക്കാർ ആശുപത്രികളിലെ ഒ.പി ഒരു മണിക്കൂര്‍ ബഹിഷ്കരിച്ചത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

കഴിഞ്ഞ ദിവസം കല്ലമ്പലം പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതെന്നാണ് പരാതി. ക്യാൻസർ രോഗത്തിനുള്ള ചികിത്സ തേടിയെത്തിയ രോഗിയോട് ആർ.സി.സിയെ സമീപിക്കാൻ പറഞ്ഞതിനാൽ ബന്ധുക്കൾ എത്തി മോശമായി പെരുമാറുകയും തുടർന്ന് കൈയ്യേറ്റം ചെയ്തുവെന്നും വനിത ഡോക്ടർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പ്രശ്നത്തിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ രാവിലെ 9മണി മുതൽ 10മണിവരെ ഒരു മണിക്കൂർ ഒ.പി ബഹിഷ്കരിച്ചത്.

കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ഡി.ജി.പിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്ത് നൽകും. വേഗത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം.