LiveTV

Live

Kerala

മരട് ഫ്ലാറ്റ് വിവാദം: സര്‍‌വ്വകക്ഷിയോഗം അവസാനിച്ചു, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധരണയായി

മരട് ഫ്ലാറ്റ് വിവാദം: സര്‍‌വ്വകക്ഷിയോഗം അവസാനിച്ചു, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

മരടിലെ ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള വഴികൾ തേടാൻ സർവ്വകക്ഷി യോഗ തീരുമാനം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വഴി ഫ്ലാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതികാഘാതം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്നാവശ്യം യോഗത്തിലുയർന്നു. ശബരിമല വിധി യോഗത്തിൽ പരാമർശിച്ച കാനം കടുത്ത വിമർശനങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഫ്ലാറ്റുടമകള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ധാരണയായി.

മരട് ഫ്ലാറ്റ് നിവാസികളെ സംരക്ഷിക്കണമെന്ന പൊതു വികാരമാണ് സർവകക്ഷി യോഗത്തിലുണ്ടായത്. കെട്ടിട നിർമ്മാതാക്കളുടെ ഭാഗത്ത് ഗുരുതര തെറ്റ് സംഭവിച്ചുവെന്നും ഇവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. താമസക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം കെട്ടിടമ്മകളിൽ നിക്ഷിപ്തമാക്കണമെന്നും, ക്രമവിരുദ്ധമായി നിർമ്മാണണ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

ഫ്ലാറ്റുടമകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. അതേസമയം ശബരിമല വിധി നടപ്പാക്കാമെങ്കിൽ ഇത് എന്ത് കൊണ്ട് നടപ്പാക്കിക്കൂടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു. വിധി നടപ്പാക്കണമെന്ന് പറഞ്ഞ നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം മുന്നോട്ട് വച്ചു. സുപ്രീം കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നിയമപരമായ നടപടി സ്വീകരിക്കാൻ സർവ്വകക്ഷിയോഗത്തിൽ തിരുമാനിച്ചു. തുടർനടപടികൾ തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.