LiveTV

Live

Kerala

സംഘ് ഭീഷണിക്കെതിരെ കോണ്‍ഗ്രസ് തെരുവിലിറങ്ങി പോരാടണമെന്ന് എ.കെ ആന്റണി

താല്‍കാലിക ലാഭത്തന് വേണ്ടി ആര്‍.എസ്.എസ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

സംഘ് ഭീഷണിക്കെതിരെ  കോണ്‍ഗ്രസ് തെരുവിലിറങ്ങി പോരാടണമെന്ന് എ.കെ ആന്റണി

രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ തെരുവിലിറങ്ങാനും മര്‍ദ്ദനമേല്‍ക്കാനും ജയിലില്‍ പോകാനും തയ്യാറുള്ള സമര സംഘടനയായി കോണ്‍ഗ്രസ് മാറണമെന്ന് എ.കെ ആന്‍റണി. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുന്ന സാഹചര്യത്തില്‍ മോദി വിവരമുള്ളവരോട് ഉപദേശം തേടണമെന്നും ആന്‍റണി പറഞ്ഞു. കെ കരുണാകരന്‍ ജന്മശതാബ്ദി പുരസ്കാരം മുല്ലപ്പള്ളി രാമചമന്ദ്രന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ആന്‍റണി.

താല്‍കാലിക ലാഭത്തന് വേണ്ടി ആര്‍.എസ്.എസ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യം ഭിന്നിച്ചാലും വോട്ടു വേണമെന്ന നിലപാടാണ് ബി.ജെ.പിയുടേത്. ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മുറിച്ച് കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചു.

കേരളത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി എന്ന് കരുതി നേതാക്കള്‍ക്ക് തലക്കനം പാടില്ലെന്നും ജനങ്ങളോട് കൂടുതല്‍ വിനയത്തോടെ ഇടപെടണമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിനിടയിലെ പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കാതെ കുടുംബത്തിനകത്ത് തന്നെ പരിഹരിക്കണമെന്ന നിര്‍ദ്ദേശവും കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയാണ് ആന്‍റണി മടങ്ങിയത്.