LiveTV

Live

Kerala

നടിയെ അക്രമിച്ച കേസ്: ദൃശ്യങ്ങള്‍ തൊണ്ടിമുതലെന്ന ഹൈക്കോടതിയിലെ വാദം സുപ്രിംകോടതിയില്‍ പ്രോസിക്യൂഷന്‍ തിരുത്തി

ദ്യശ്യങ്ങള്‍ രേഖയാണെന്ന നിലപാട് പ്രതിക്കനുകൂലമെന്നാണ് ആക്ഷേപം

നടിയെ അക്രമിച്ച കേസ്: ദൃശ്യങ്ങള്‍ തൊണ്ടിമുതലെന്ന ഹൈക്കോടതിയിലെ വാദം സുപ്രിംകോടതിയില്‍ പ്രോസിക്യൂഷന്‍ തിരുത്തി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തൊണ്ടി മുതലെന്ന ഹൈക്കോടതിയിലെ വാദം സുപ്രിം കോടതിയില്‍ പ്രോസിക്യൂഷന്‍ തിരുത്തി. ദ്യശ്യങ്ങള്‍ രേഖയാണെന്ന നിലപാട് പ്രതിക്കനുകൂലമെന്ന് ആക്ഷേപം. രേഖകള്‍ നല്‍കണമെന്ന ആവശ്യം വിചാരണ കോടതിക്ക് പരിഗണിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനും വിമര്‍ശനം. കേസിലെ പ്രധാന തെളിവായ ദ്യശ്യങ്ങള്‍ ലഭിക്കണമെന്നത് പ്രതിയെന്ന നിലയില്‍ തന്‍റെ അവകാശമാണെന്നായിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്ന വാദം. എന്നാല്‍ പ്രതിയുടെ അവകാശങ്ങളെക്കാള്‍ മുകളിലാണ് ഇത്തരം കേസുകളില്‍ ഇരയുടെ അവകാശം.

വിചാരണക്കോടതിയില്‍ നിരവധി തവണ പ്രതിഭാഗം ഈ വിഡിയോ പരിശോധിച്ചതാണന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കേസിന്‍റെ നിര്‍ണായക തെളിവായ ദ്യശ്യങ്ങളും മെമ്മറികാര്‍കളും തൊണ്ടിമുതലാണ്. ഇത് നല്‍കാനാവില്ലെന്ന ഉറച്ച നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ സ്വീകരിച്ചിരുന്നു. എന്നാല്‍ ഡി.ജി.പി ഒഫിസിനെ അറിയിക്കാതെയാണ് സര്‍ക്കാര്‍ സുപ്രിം കോടതയില്‍ ഇന്ന് കേസ് നടത്തിയത്. വിചാരണ കോടതിക്ക് ദ്യശ്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടക്കാമെന്ന സര്‍ക്കാര്‍ നിലപാട് കേസ് അനന്തമായി ദീര്‍ഘിപ്പിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുന്‍ ഡി.ജി.പി ടി. ആസഫലി പ്രതികരിച്ചു.