LiveTV

Live

Kerala

വെല്‍ക്കം ബാക്ക് പി.കെ.കെ; കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിവിളിച്ച് സോഷ്യല്‍ മീഡിയാ പ്രചാരണം

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സംഘടിതമായി ഉന്നയിക്കുന്നത്. #WelcomeBackPKK എന്ന ഹാഷ് ടാഗിലാണ് പ്രചാരണം.

എം.പി സ്ഥാനം രാജിവെച്ച് ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ പി കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെ അദ്ദേഹത്തിന് അനുകൂലമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സംഘടിതമായി ഉന്നയിക്കുന്നത്. #WelcomeBackPKK എന്ന ഹാഷ് ടാഗിലാണ് പ്രചാരണം.

വെല്‍ക്കം ബാക്ക് പി.കെ.കെ; കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിവിളിച്ച് സോഷ്യല്‍ മീഡിയാ പ്രചാരണം

ലീഗ് അനുകൂല ഫേസ് ബുക്ക് ഗ്രൂപ്പുകളായ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടെ ഇത്തരം നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ കുഞ്ഞാലിക്കുട്ടി ഹൈദരലി തങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാക്കിയെന്ന കാര്യം മീഡിയാവണ്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത കൂടി പരാമര്‍ശിച്ചാണ് പല പോസ്റ്റുകളും.