LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ സമര പന്തലില്‍

സുപ്രീംകോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ചു.

മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ സമര പന്തലില്‍

മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ സമര പന്തൽ സന്ദർശിച്ചു. സർവകക്ഷി യോഗം ചേരാനുള്ള സർക്കാർ തീരുമാനത്തെ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സ്വാഗതം ചെയ്തു. സുപ്രീംകോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ചു.

യു.ഡി.എഫ് നടത്തിയ ഐക്യദാർഢ്യ ധർണ ഉദ്ഘാടനം ചെയ്ത ശേഷം ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഫ്ലാറ്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ ഫ്ളാറ്റിലെ താമസക്കാർക്ക് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്നും യു.ഡി.എഫ് നേതൃത്വം ഒപ്പം നിൽക്കുമെന്നും നേതാക്കൾ പ്രതികരിച്ചു.

പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ ഉദ്യോഗസ്ഥർ തെറ്റായി റിപ്പോർട്ട് നൽകിയെന്ന് ആരോപിച്ച് നഗരസഭക്ക് മുന്നിൽ ഫ്ലാറ്റുടമകൾ ഉദ്യോഗസ്ഥരുടെ കോലം കത്തിച്ചു. മുൻ ജില്ലാ കലക്ടർ ഉൾപ്പെട്ട സമിതിയിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു. അതേസമയം നഗരസഭ നൽകിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകൾ വ്യാഴാഴ്ച്ച ഹൈക്കോടതിയിൽ ഹർജി നൽകും.