LiveTV

Live

Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി; ക്രൈസ്തവ സഭകളെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് വിശ്വാസികളുടെ പ്രതിഷേധ സംഗമം

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി; ക്രൈസ്തവ സഭകളെ മാധ്യമങ്ങള്‍  വേട്ടയാടുകയാണെന്ന് ആരോപിച്ച്  വിശ്വാസികളുടെ പ്രതിഷേധ സംഗമം

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടികളുടെ പേരിൽ. ക്രൈസ്തവ സഭകളെ മാധ്യമങ്ങള്‍ മനപൂര്‍വം വേട്ടയാടുകയാണെന്നാരോപിച്ച് വയനാട്ടില്‍ വിശ്വാസികളുടെ പ്രതിഷേധ സംഗമം. മാനന്തവാടി ദ്വാരകയില്‍ നടന്ന സംഗമത്തില്‍ നുറുകണക്കിന് കന്യാസത്രീകളും വിശ്വാസികളും പങ്കെടുത്തു. സമര്‍പ്പിത ശബ്ദം എന്ന പേരില്‍ മാനന്തവാടി ദ്വാരകയിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

സഭാ കാര്യങ്ങളെ കുറിച്ച് അബദ്ധ പ്രചാരണങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നത് എന്നാരോപിച്ചാണ് കന്യാസ്ത്രീകളുടെയും അല്‍മായരുടെയും പ്രതിഷേധ സംഗമം. ഇരുപതോളം സന്യാസ സഭകളില്‍ നിന്നുള്ള കന്യാസ്ത്രീകളും നൂറുകണക്കിന് വിശ്വാസികളും സംഗമത്തില്‍ പങ്കെടുത്തു.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ എഫ്‌.സി.സി സന്യാസ സമൂഹം സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സഭാ നിയമങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് സിസ്റ്റര്‍ ലൂസിയെ എഫ്‌.സി.സിയില്‍ നിന്ന് പുറത്താക്കിയത്. ഇതിനെതിരെ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്റെ പരിഗണനയിലാണ്.