LiveTV

Live

Kerala

സ്വകാര്യ ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ആള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഏതാനും ബൈക്കുകളും തകർന്നു

 സ്വകാര്യ ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ആള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറി. കോടഞ്ചേരി റൂട്ടിൽ ഓടുന്ന ഹാപ്പി ടോപ്പ് ബസാണ് അപകടം വരുത്തിയത്. ദേശീയപാതയിൽ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം.

ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഏതാനും ബൈക്കുകളും തകർന്നു.