LiveTV

Live

Kerala

കരിപ്പൂരിനോട് അവഗണന: എയര്‍ ഇന്ത്യയുടെ കോഴിക്കോട് സ്റ്റേഷന്‍ മാനേജരെ ഉപരോധിച്ചു

കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന വാഗ്ദാനം പാലിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കരിപ്പൂരിനോട് അവഗണന: എയര്‍ ഇന്ത്യയുടെ കോഴിക്കോട് സ്റ്റേഷന്‍ മാനേജരെ ഉപരോധിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുകയാണെന്ന് ആരോപിച്ച് മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യയുടെ കോഴിക്കോട് സ്റ്റേഷന്‍ മാനേജരെ ഉപരോധിച്ചു. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന വാഗ്ദാനം പാലിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അനുകൂല നടപടിയുണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ എയര്‍ ഇന്ത്യ കൂട്ടുനില്‍ക്കുകയാണെന്നാണ് എം.ഡി.എഫിന്റെ ആരോപണം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കാര്‍ഗോ ചാര്‍ജ് വര്‍ധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളുന്നയിച്ചാണ് എം.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. എയര്‍ ഇന്ത്യയുടെ കോഴിക്കോട് ഓഫീസിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ മാനേജരെ ഉപരോധിച്ചു. തുടര്‍ന്ന് നേതാക്കളുമായി സ്റ്റേഷന്‍ മാനേജര്‍ റാസ അലി ഖാന്‍ ചര്‍ച്ച നടത്തി.

ലാഭകരമായ ജിദ്ദ - കരിപ്പൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങളായിട്ടും എയര്‍ ഇന്ത്യ തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. നേരത്തെ പ്രഖ്യാപിച്ച സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.