LiveTV

Live

Kerala

എന്‍.സി.പിയിലെ കൂട്ടരാജി; ആശങ്കയോടെ എല്‍.ഡി.എഫ്

എന്‍.സി.പിയിലെ കൂട്ടരാജി; ആശങ്കയോടെ എല്‍.ഡി.എഫ്

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോട്ടയത്തെ എന്‍.സി.പിയിൽ ഒരു വിഭാഗം രാജിവെച്ചത് ഇടത് മുന്നണിക്ക് തലവേദനയാകുന്നു. രാജി വെച്ചത് പാലായിൽ സ്വാധീനമുള്ള ഉഴവൂർ വിജയൻ വിഭാഗമായതിനാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമായിട്ടുണ്ട്.

Also read: മാണി സി. കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എന്‍.സി.പിയിൽ കൂട്ടരാജി

തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ആത്മവിശ്വാസത്തിലായിരുന്നു എൽ.ഡി.എഫ് ക്യാമ്പ് ഇത് വരെ. എന്നാൽ പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ ഒരു വിഭാഗം കുട്ടരാജിയിലേക്ക് പോയത് ഇടത് മുന്നണിയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. വലിയ അട്ടിമറിക്ക് കെൽപ്പിലെങ്കിലും കാപ്പന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ഇവരെ കൊണ്ട് സാധിക്കുന്നാണ് അവകാശവാദം. തെരെഞ്ഞടുപ്പിൽ ഒരു കാരണവശാലും മാണി സി കാപ്പനെ പിന്തുണയ്ക്കില്ലെന്നാണ് ഇവർ പറയുന്നത്.

രാജിവെച്ചത് പാർട്ടിയിലില്ലാത്തവരാണെന്ന വാദമാണ് മറുവിഭാഗം ഉയർത്തുന്നത്. എങ്കിലും പാലായിൽ സ്വാധീനമുള്ള ഉഴവൂർ വിജയൻ വിഭാഗമായതിനാല്‍ ഇവരെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. പീതാംബരൻ മാസ്റ്റർ അടക്കമുള്ളവർ ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അനുനയ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും രാജി വെക്കൽ തുടരും.