LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ യു.ഡി.എഫ് എം.പിമാർക്കിടയിൽ അഭിപ്രായ ഭിന്നത

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കേരളത്തിലെ എംപിമാർ നൽകിയ കത്തിൽ ടി.എൻ പ്രതാപനും എൻ.കെ പ്രേമചന്ദ്രനും ഒപ്പിട്ടില്ല.

മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ യു.ഡി.എഫ് എം.പിമാർക്കിടയിൽ അഭിപ്രായ ഭിന്നത

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ യു.ഡി.എഫ് എം.പിമാർക്കിടയിൽ അഭിപ്രായ ഭിന്നത. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കേരളത്തിലെ എംപിമാർ നൽകിയ കത്തിൽ ടി.എൻ പ്രതാപനും എൻ.കെ പ്രേമചന്ദ്രനും ഒപ്പിട്ടില്ല. വ്യത്യസ്ത നിലപാടുള്ളതിനാലാണ് കത്തിൽ ഒപ്പിടാത്തതെന്നാണ് വിശദീകരണം. എ.എം ആരിഫ് എം.പി കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. സ്ഥലത്തില്ലാത്തതിനാൽ രാഹുൽ ഗാന്ധി ഒപ്പിട്ടില്ല.