LiveTV

Live

Kerala

യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചെന്ന് കോടിയേരി

പാലായില്‍ ഒന്നിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പോലും യു.ഡി.എഫിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും കോടിയേരി

യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചെന്ന് കോടിയേരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചു. അതുകൊണ്ടാണ് മന്ത്രിമാര്‍ പ്രചാരണത്തിന് വരുന്നത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പാലായില്‍ ഒന്നിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പോലും യു.ഡി.എഫിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലാരിവട്ടം പാലം പൊളിക്കാനുള്ള തീരുമാനത്തെയും കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. യു.ഡി.എഫിന്റെ കാലത്തുണ്ടായ അഴിമതിയുടെ തെളിവാണിത്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. ഇതും വിജിലന്‍സ് അന്വേഷിക്കേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.