LiveTV

Live

Kerala

ഐക്യ മലയാളം പ്രസ്ഥാനം സമരം അവസാനിപ്പിച്ചു

സമരക്കാര്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ നാരാങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

ഐക്യ മലയാളം പ്രസ്ഥാനം  സമരം അവസാനിപ്പിച്ചു

ഐക്യ മലയാളം പ്രസ്ഥാനം പി.എസ്.സിക്ക് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിച്ചു. സമരക്കാര്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ നാരാങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സമരസമിതി ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. തീരുമാനം പി.എസ്.സി നടപ്പിലാക്കുന്നത് വരെ പ്രാദേശിക തലത്തിൽ ക്യാമ്പയിൻ തുടരും.

കെ.എ.എസ് ഉള്‍പ്പെടെ ബിരുദം യോഗ്യതയായിട്ടുള്ള പി.എസ്.സി പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആവശ്യമുന്നയിച്ച് പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ ഐക്യമലയാളപ്രസ്ഥാനത്തിന്റെ സമരം 19ആം ദിവസത്തിലെത്തിയിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രിയും പി.എസ്.സി ചെയര്‍മാനും തമ്മിലെ ചര്‍ച്ച നടത്തി. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിലെ ചോദ്യങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അത് പരിഹരിക്കാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും വിവിധ വിഷയങ്ങളിലെ അധ്യാപകരുമടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു. തീരുമാനം സ്വാഗതം ചെയ്ത ഐക്യമലയാള പ്രസ്ഥാനം സമരം അവസാനിപ്പിക്കുകയും ചെയ്തു.