LiveTV

Live

Kerala

നിയമത്തിന് അതീതയാണോ? അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി

കോടതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറരുതെന്നും കോടതി താക്കീത് നല്‍കി

 നിയമത്തിന് അതീതയാണോ? അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി

അഭയ കേസില്‍ രണ്ട് സാക്ഷികളെ വിസ്താരമില്ലാതെ കൂറുമാറിയതായി പ്രഖ്യാപിച്ചു. സിസ്റ്റര്‍ നവീന, സിസ്റ്റര്‍ കൊച്ചുറാണി എന്നവരെയാണ് കൂറുമാറിയതായി പ്രഖ്യാപിച്ചത്. മൊഴിമാറ്റിയ സാക്ഷി ആനി ജോണിനോട് ധാര്‍ഷ്ട്യം കോടതിയില്‍ വേണ്ടെന്ന് കോടതി താക്കീത് നല്‍കി. പ്രോസിക്യൂഷന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ആനി ജോണ്‍ തയ്യാറായിരുന്നില്ല.

സിസ്റ്റര്‍ അഭയ കേസില്‍ പതിമൂന്നാം സാക്ഷിയായാണ് സിസ്റ്റര്‍ ആനി ജോണിനെ കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ആനി ജോണ്‍ തയ്യാറായില്ല. ചില ചോദ്യങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് ആനി ജോണ്‍ സ്വീകരിച്ചത്. കോടതിയില്‍ വിപരീത രീതിയില്‍ പെരുമാറിയതോടെ പ്രത്യേക സിബിഐ കോടതി ആനി ജോണിനോട് ക്ഷോഭിച്ചു. ധാര്‍ഷ്ട്യം കാണിക്കാനുള്ള ഇടമല്ല കോടതിയെന്ന് ഓര്‍ക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.

പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയരുതെന്ന് ആരാണ് പറഞ്ഞ് പഠിപ്പിച്ചതെന്ന് സാക്ഷിയോട് കോടതി ചോദിച്ചു. തോന്നിയതുപോലെ പറഞ്ഞിട്ട് പോവാനുള്ള ഇടമല്ല കോടതിയെന്നും ആനി ജോണിനെ കോടതി ഓര്‍മിപ്പിച്ചു. നിയമത്തിന് അതീതയല്ലെന്ന് സാക്ഷിക്ക് താക്കീതും നല്‍കി.

അഭയയുടെ ശിരോവസ്ത്രം കോണ്‍വെന്റിന്റെ അടുക്കളയില്‍ കണ്ടെന്നും മുറി അകത്തു നിന്ന് പൂട്ടിയെന്നും ഫ്രിഡ്ജ് തുറന്നുകിടക്കുകയായിരുന്നുവെന്നും നേരത്തെ ആനി ജോണ്‍ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു.