LiveTV

Live

Kerala

ചെക്ക് കേസ്; പി.എസ് ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി, നാസിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തുഷാര്‍ 

തനിക്കെതിരായി നടന്നത് ഗൂഢാലോചന. കേസില്‍ ഇടപെട്ട മുഖ്യമന്ത്രിയുടെ നടപടി സ്വാഭാവികം മാത്രമാണെന്നും തുഷാര്‍ പറഞ്ഞു.

ചെക്ക് കേസ്; പി.എസ് ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി, നാസിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തുഷാര്‍ 

തുഷാറിനെതിരായ ദുബൈയിലെ ചെക്ക് കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ശ്രീധരൻപിള്ളയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി. തന്റെ കൂടെയുണ്ടായിരുന്ന ഒരാളാണ് നാസിലിന് പിന്നിലെന്നും തുഷാര്‍ പറ‍ഞ്ഞു. ദുബൈയില്‍ നിന്ന് രാവിലെ തിരിച്ചെത്തിയ തുഷാറിന് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

കേസിൽ ഒത്തുതീർപ്പുകൾ നടന്നുവെന്ന വാർത്തകൾ തെറ്റാണ്. കാര്യങ്ങൾ വിശദീകരിക്കാൻ തയാറായില്ലെങ്കിൽ നാസിലിനെതിരെ കേസുമായി മുന്നോട്ടു പോകും. നാസിലിന് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരാൾ കൂടി ഉണ്ടെന്നും അയാളെ കുറിച്ച് പിന്നീട് പറയുമെന്നും തുഷാർ വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും പാലായിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും തുഷാർ അറിയിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് ബി.ജെ.പി- ബി.ഡി.ജെ.എസ് പ്രവർത്തകർ സ്വീകരണം നൽകിയിരുന്നു.

Also read: വണ്ടി ചെക്ക് കേസിൽ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ക്രിമിനൽ കേസ് കോടതി തള്ളി