LiveTV

Live

Kerala

മരട് ഫ്ലാറ്റ്; മൂന്നിന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല 

മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല ഇന്നലെ സമരത്തിന് എത്തിയിരുന്നു

മരട് ഫ്ലാറ്റ്; മൂന്നിന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല 

മരട് ഫ്ലാറ്റ് വിഷയത്തില്‍ മൂന്നിന നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും ചെന്നിത്തല കത്തയച്ചു.

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഫ്ലാറ്റുടമകൾ നടത്തുന്ന സമരം തുടരുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 357 കുടുംബങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തിനകം ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്.

മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല ഇന്നലെ സമരത്തിന് എത്തിയിരുന്നു. ഫ്ലാറ്റ് പൊളിക്കാന്‍ തയ്യാറാണെന്ന സത്യവാങ്ങ്മൂലമല്ല ചീഫ് സെക്രട്ടറി നൽകേണ്ടിയിരുന്നത്. സർക്കാർ ഉടമകള്‍ക്കൊപ്പമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.