LiveTV

Live

Kerala

തർക്കവിഷയങ്ങള്‍ പ്രതിപാദിക്കാതെ പാലായില്‍ യുഡിഎഫ് നേതൃയോഗത്തില്‍ നേതാക്കളുടെ പ്രസംഗം

തർക്കവിഷയങ്ങള്‍ പ്രതിപാദിക്കാതെ പാലായില്‍ യുഡിഎഫ് നേതൃയോഗത്തില്‍ നേതാക്കളുടെ പ്രസംഗം

തർക്കവിഷയങ്ങളൊന്നും പ്രതിപാദിക്കാതെ യുഡിഎഫ് നേതൃയോഗത്തില്‍ ‍നേതാക്കളുടെ പ്രസംഗം. എകെ ആന്റണി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നും സ്ഥാനാർഥിയുടെ ജയത്തിനായി പ്രവർത്തിക്കുമെന്നും യോഗത്തിന് ശേഷം പിജെ ജോസഫ് പ്രതികരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എല്ലാം മാധ്യമ സൃഷ്ടിയെന്ന് പറഞ്ഞായിരുന്നു ക്ഷുഭിതനായ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കേരളാ കോണ്‍ഗ്രസിലെ തർക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചേർന്ന യോഗത്തില്‍ തർക്കവിഷയങ്ങളൊന്നും നേതാക്കള്‍ ആരും ഉന്നയിച്ചില്ല. കുടുംബയോഗങ്ങളുടെയും മറ്റും തീയതികള്‍ പറഞ്ഞപ്പോള്‍ അസൌകര്യമുണ്ടെന്ന് പിജെ ജോസഫും മോന്‍സ് ജോസഫും വ്യക്തമാക്കി. എകെ ആന്റണി വരുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് പി.ജെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. തർക്കങ്ങളില്‍ പൂർണമായും മഞ്ഞുരുകിയിട്ടില്ലെന്ന് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.