LiveTV

Live

Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി സമരത്തില്‍; സേവാഭാരതി സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യം

സേവാഭാരതിയുടെ കീഴിലുള്ള ബാലസദനത്തിന്‍റെ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ നേതൃത്വത്തില്‍ സമരം.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി സമരത്തില്‍; സേവാഭാരതി സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യം

സേവാഭാരതിയുടെ കീഴിലുള്ള ബാലസദനത്തിന്‍റെ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ നേതൃത്വത്തില്‍ സമരം. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയില്‍ സ്വാമി കെട്ടിയ സമരപ്പന്തല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് സമരം അവസാനിപ്പിച്ച് സ്വാമി കിഴക്കേ മഠത്തിലേക്ക് മടങ്ങി.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയില്‍ മിത്രാനന്ദപുരത്ത് പ്രവര്‍ത്തിക്കുന്ന അനന്തശായി ബാലസദനത്തിന്‍റെ പേരിലാണ് തര്‍ക്കം. സ്ഥലം മുഞ്ചിറ മഠത്തിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് മൂപ്പില്‍ സ്വാമിയായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സമരം തുടങ്ങിയത്.

പ്രാദേശിക സി.പി.എം പ്രവര്‍ത്തകരുടെ പിന്തുണയോടെ പന്തലും കെട്ടി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പന്തല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊളിച്ചു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പൊലീസ് ലാത്തി വീശി. പുഷ്പാഞ്ജലി സ്വാമി നിലത്തിരുന്ന് പ്രതിഷേധിച്ചു. സമരം തുടരുമെന്നും ജീവന് ഭീഷണിയുണ്ടെന്നും മൂപ്പില്‍ സ്വാമിയായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമി പഴയ മൂപ്പില്‍ സ്വാമി ബാല സദനത്തിന് നല്‍കിയതാണെനനാണ് സേവാഭാരതിയുടെ പ്രതികരണം. സ്ഥലം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് പരമേശ്വര ബ്രഹ്മനന്ദ തീര്‍ത്ഥ കുറച്ചു ദിവസമായി നിരാഹാര സമരത്തിലായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ 48 ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലി നടത്താനുള്ള അധികാരമാണ് പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥക്കുള്ളത്.