LiveTV

Live

Kerala

കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നിയമം; സംസ്ഥാന തീരുമാനം നാളെ ഉണ്ടായേക്കും

കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നിയമം; സംസ്ഥാന തീരുമാനം നാളെ ഉണ്ടായേക്കും

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ സംസ്ഥാനത്തിന് എന്ത് ചെയ്യാനാകുമെന്ന കാര്യത്തിൽ തീരുമാനം നാളെ ഉണ്ടായേക്കും. പിഴത്തുകയിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്ര വിജ്ഞാപനം വരാത്തതാണ് കാര്യങ്ങൾ അനിശ്ചിതത്തിലാകാൻ കാരണം.

ട്രാഫിക് നിയമ ലംഘനം കണ്ടെത്തിയാൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നെങ്കിലും പിഴത്തുകയുടെ കാര്യത്തിൽ ഉണ്ടായ വിമർശനങ്ങളെ തുടർന്ന് പിഴ ഈടാക്കുന്നത് സംസ്ഥാനത്ത് നിർത്തിവെച്ചിരിക്കുകയാണ്. പിഴത്തുക പകുതിയായി കുറയ്ക്കണമെന്ന ആവശ്യമാണ് സർക്കാരിനുള്ളത്. എന്നാൽ നിശ്ചിത പിഴതുകയുള്ള നിയമ ലംഘനങ്ങളിൽ ഇത് നടപ്പിലാക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇക്കാര്യത്തിൽ നിയമോപദേശം തേടുകയാകും നാളത്തെ യോഗത്തിന്റെ അജണ്ട. എന്നാൽ പിഴത്തുക കുറയ്ക്കുന്നത് ഒറ്റത്തവണ മതിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. അല്ലാത്ത പക്ഷം ട്രാഫിക് നിയമ ലംഘനങ്ങൾ പഴയപടി തുടർന്നേക്കുമെന്ന വാദം അവർ ഉയർത്തുന്നു. അതിനിടെ പിഴത്തുകയിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്ര വിജ്ഞാപനം വരാത്തത് കാര്യങ്ങൾ കൂടുതൽ അനിശ്ചിതത്തിലാക്കുകയാണ്.