LiveTV

Live

Kerala

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം; അനിശ്ചിതത്വം തുടരുന്നു, സംസ്ഥാനത്തിന് പരിമിതികളുണ്ടെന്ന് നിയമമന്ത്രി 

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നിരിക്കെ അനിശ്ചിതത്വം തുടരുന്നതിൽ പ്രതിഷേധം.

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം; അനിശ്ചിതത്വം തുടരുന്നു, സംസ്ഥാനത്തിന് പരിമിതികളുണ്ടെന്ന് നിയമമന്ത്രി 

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നിരിക്കെ അനിശ്ചിതത്വം തുടരുന്നതിൽ പ്രതിഷേധം. കേന്ദ്ര വിജ്ഞാപനം കാത്തിരിക്കുകയാണ് കേരളം. ഭേദഗതിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ എം.പിമാർ മുൻകൈയ്യെടുക്കണമെന്നാണ് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞത്.

കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും തുല്യമായി നിയമ നിർമാണത്തിന് അധികാരമുളള കൺകറന്റ് ലിസ്റ്റിന്റെ പരിധിയിലാണ് കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമമുള്ളത്. എന്നിട്ടും പിഴത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര വിജ്ഞാപനം കാത്തിരിക്കുകയാണ് സംസ്ഥാനം. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തും , ഉത്തരാഖണ്ഡും പിഴ കുറച്ചു. ഇന്നിപ്പോൾ ജാർഖണ്ഡും നിയമം നടപ്പിലാക്കുന്നത് ഡിസംബർ വരെ നീട്ടി.

കർണാടകവും പിഴ കുറയ്ക്കാൻ തയ്യാറെടുക്കുന്നു. അപ്പോഴും പിഴയിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നാണ് നിയമമന്ത്രി വാദിക്കുന്നത്. വരുമാന നഷ്ടത്തിന്റെ പേരിൽ ഓഡിറ്റിംഗ് സമയത്ത് വിമർശം കേൾക്കാതിരിക്കാനാണ് സർക്കാർ കേന്ദ്ര വിജ്ഞാപനത്തിന് വേണ്ടി കാക്കുന്നത്‌. പിഴയിൽ ഇളവ് നൽകുന്നത് കോടതിയിലും ചോദ്യം ചെയ്യപ്പെടാം. തീരുമാനമെടുക്കുന്നതിനായി നാളെ ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ട്രാൻപോർട്ട് കമ്മീഷണർ തയ്യാറാക്കിയ കരട് രൂപരേഖ അവതരിപ്പിക്കും.