LiveTV

Live

Kerala

മാണി സി. കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എന്‍.സി.പിയിൽ കൂട്ടരാജി

ഉഴവൂർ വിജയൻ അനുകൂലികളാണ് രാജിവെക്കുന്നത് 

 മാണി സി. കാപ്പനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എന്‍.സി.പിയിൽ കൂട്ടരാജി

എല്‍.ഡി.എഫില്‍ ആശങ്കയുയര്‍ത്തി എന്‍.സി.പിയില്‍ കൂട്ട രാജി. മാണി സി. കാപ്പന് സ്ഥാനാര്‍ത്ഥിത്വം നല്കിയതില്‍ പ്രതിഷേധിച്ചാണ് ഉഴവൂര്‍ വിജയന്‍ അനുകൂലികള്‍ രാജി വെച്ചത്. എന്നാല്‍ രാജി വെച്ചവര്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവരാണെന്ന് മാണി സി. കാപ്പന്‍ വിഭാഗം അറിയിച്ചു.

ദേശീയ സമിതിയംഗം ജേക്കബ് പുതുപ്പള്ളിയക്കം 70ഓളം പേരാണ് എന്‍.സി.പിയുടെ കോട്ടയം ജില്ലയിലെ അംഗത്വം രാജിവെച്ചത്. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്‍.സി.പി നേതൃത്വം ഇവരെ കേള്‍ക്കാതെ വന്നതോടെയാണ് രാജിയിലേക്ക് ഇവര്‍ എത്തിയത്.

എല്‍.ഡി.എഫ് പ്രശ്നം പരിഹരിക്കണമെന്ന് എന്‍.സി.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും ചെവിക്കൊണ്ടില്ലെന്ന് ഇവര്‍ പറയുന്നു. അതേസമയം രാജി വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നാണ് മാണി സി. കാപ്പന്‍ വിഭാഗം പറയുന്നത്.