LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; ഫ്ലാറ്റുടമകളുടെ സമരം തുടരുന്നു

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 357 കുടുംബങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തിനകം ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; ഫ്ലാറ്റുടമകളുടെ സമരം തുടരുന്നു

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഫ്ലാറ്റുടമകൾ നടത്തുന്ന സമരം തുടരുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 357 കുടുംബങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തിനകം ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്. നോട്ടീസ് കാലാവധി അവസാനിക്കുമെങ്കിലും ബലം പ്രയോഗിച്ചുള്ള നടപടികളിലേക്ക് നഗരസഭ കടക്കാനുള്ള സാധ്യതയില്ല. നടപടികളിലേക്ക് നീങ്ങിയാൽ താൽക്കാലിക പുനരധിവാസത്തിനുള്ള സൗകര്യങ്ങൾ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കാൻ സാങ്കേതിക മികവുള്ള കമ്പനികളെ കണ്ടെത്താൻ നഗരസഭ പുറപ്പെടുവിച്ച താൽപര്യ പത്രത്തിന്റെ കാലാവധി നാളെ അവസാനിക്കും. അതിന് ശേഷം ടെണ്ടർ ക്ഷണിക്കാനാവശ്യമായ നടപടികൾ ആരംഭിക്കും. ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നത് തടയാൻ തുടർസമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടി കാട്ടി തിങ്കളാഴ്ച ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യും. സുപ്രീം കോടതി വിധിക്കെതിരെ ഫ്ലാറ്റുടമകൾ നൽകിയ തിരുത്തൽ ഹരജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്