LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകളില്‍ ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍ 

നഗരസഭ നോട്ടീസ് നൽകിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും നിര്‍മാതാക്കള്‍ മറുപടിയില്‍ പറയുന്നു.

മരടിലെ ഫ്ലാറ്റുകളില്‍ ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍ 

മരടിലെ ഫ്ലാറ്റുകളില്‍ ഉത്തരവാദിത്തമില്ലെന്ന് ഫ്ലാറ്റ് നിര്‍മാതാക്കള്‍. നഗരസഭയക്ക് നല്‍കിയ മറുപടിയിലാണ് നിര്‍മാതാക്കള്‍ നിലപാട് അറിയിച്ചത്. ഫ്ലാറ്റുകൾ നിയമാനുസൃതമായി ഉടമകൾക്ക് വിറ്റതാണ്. നഗരസഭ നോട്ടീസ് നൽകിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും നിര്‍മാതാക്കള്‍ മറുപടിയില്‍ പറയുന്നു. ആല്‍ഫ വെഞ്ചേഴ്‌സ് എന്ന ഫ്ലാറ്റ് ഉടമകളാണ് നഗരസഭക്ക് മറുപടി നല്‍കിയിരിക്കുന്നത്.

തങ്ങള്‍ ഫ്ലാറ്റ് വിറ്റതോടെ ഉത്തരവാദിത്വം കഴിഞ്ഞെന്നാണ് ഇവര്‍ പ്രധാനമായും വ്യക്തമാക്കുന്നത്. അതേസമയം ഫ്ലാറ്റുകൾ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഫ്ലാറ്റുടമകൾ നടത്തുന്ന സമരം തുടരുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 357 കുടുംബങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തിനകം ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്.

നോട്ടീസ് കാലാവധി അവസാനിക്കുമെങ്കിലും ബലം പ്രയോഗിച്ചുള്ള നടപടികളിലേക്ക് നഗരസഭ കടക്കാനുള്ള സാധ്യതയില്ല. നടപടികളിലേക്ക് നീങ്ങിയാൽ താൽക്കാലിക പുനരധിവാസത്തിനുള്ള സൗകര്യങ്ങൾ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.