LiveTV

Live

Kerala

സാങ്കേതിക തകരാര്‍; കോഴിക്കോട് - ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി

ഇന്ന് രാവിലെ 6.15 നു കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണിത്. സാങ്കേതിക തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് എന്ന് വിമാനാധികൃതർ യാത്രക്കാരെ അറിയിച്ചു

സാങ്കേതിക തകരാര്‍; കോഴിക്കോട് - ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി

സാങ്കേതിക തകരാര്‍ മൂലം കോഴിക്കോട് - ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി. ഇന്ന് രാവിലെ 6.15 നു കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണിത്. സാങ്കേതിക തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് എന്ന് വിമാനാധികൃതർ യാത്രക്കാരെ അറിയിച്ചു. വിമാന ലാന്‍ഡിങിലോ മറ്റോ അസാധാരണമായൊന്നും അനുഭവപ്പെട്ടില്ലെന്നു യാത്രക്കാർ അറിയിച്ചു. യാത്രക്കാരെ തായിഫ് വിമാനത്താവള ലോഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. വിമാനം എപ്പോൾ ജിദ്ദയിലേക്ക് തിരിക്കുമെന്നു അധികൃതർ അറിയിച്ചിട്ടില്ല.

വിമാനത്തിൽ 100 ഓളം പേർ ഉംറ യാത്രക്കാരാണ്. ഈ വിമാനം ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചു രാവിലെ 9.45 നു പുറപ്പെടേണ്ടതായിരുന്നു. എന്നാൽ കോഴിക്കോട്ടേക്കുള്ള യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിലും കുടുങ്ങികിടക്കുകയാണ്. തകരാർ പരിഹരിച്ചു വിമാന സർവീസ് എപ്പോൾ സാധാരണ നിലയിലാവുമെന്നു അറിയാതെ ബുദ്ധിമുട്ടുകയാണ് ഇരു വിമാനത്താവളങ്ങളിലും യാത്രക്കാർ.