LiveTV

Live

Kerala

മരട് ഫ്ളാറ്റ്; ഉത്തരവാദിത്വം 2005 ലെ ഭരണസമിതിക്കും പഞ്ചായത്ത് സെക്രട്ടറിക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ 

മരട് ഫ്ളാറ്റ് വിഷയത്തിലെ ഉത്തരവാദിത്വം 2005ലെ ഭരണസമിതിക്കും പഞ്ചായത്ത് സെക്രട്ടറിക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ.

മരട് ഫ്ളാറ്റ്; ഉത്തരവാദിത്വം 2005 ലെ ഭരണസമിതിക്കും പഞ്ചായത്ത് സെക്രട്ടറിക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ 

മരട് ഫ്ളാറ്റ് വിഷയത്തിലെ ഉത്തരവാദിത്വം 2005ലെ ഭരണസമിതിക്കും പഞ്ചായത്ത് സെക്രട്ടറിക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യയ്ക്കും അഴിമതിയിൽ പങ്കുണ്ട്. തന്റെ പരാതികൾ സർക്കാർ തള്ളിക്കളഞ്ഞെന്നും വൈസ് ചെയർമാൻ മീഡിയവണിനോട് പറഞ്ഞു.

2005 മുതൽ 2010വരെ മരട് പഞ്ചായത്ത് ഭരിച്ചിരുന്നത് എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. നിരവധി കെട്ടിടങ്ങൾക്ക് അന്ന് അനധികൃതമായി ലൈസൻസ് നൽകിയിരുന്നു. മന്ത്രിക്ക് അന്ന് പൊതുപ്രവർത്തകനായിരുന്ന താൻ പരാതി നൽകിയിരുന്നങ്കിലും തന്റെ പരാതികൾ ചവറ്റുകൊട്ടയിൽ തള്ളുകയായിരുന്നുവെന്നാണ് നഗരസഭയുടെ വൈസ് ചെയര്‍മാന്‍ ബോബൻ നെടുംപറമ്പിൽ പറയുന്നത്.

സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അഴിമതി സംബസിച്ച്സമഗ്ര അന്വേഷണം വേണം, ഭൂമാഫിയക്ക് സർക്കാർ തലത്തിൽ നിന്നും സഹായം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യക്കും ഇതിൽ വലിയ പങ്കുണ്ടെന്നും ബോബൻ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു അനധികൃത ലൈസൻസുകൾ നൽകിയിരുന്നത്. സെക്രട്ടറി കേസില്‍ പിടിയിലായപ്പോള്‍ അഴിമതിയില്‍ പങ്കുപറ്റിയവരെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നതായും ബോബന്‍ മീഡിയവണിനോട് പറഞ്ഞു.