LiveTV

Live

Kerala

മരട് ഫ്ളാറ്റ്; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

മരട് ഫ്ലാറ്റ് വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ച് കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു.

മരട് ഫ്ളാറ്റ്; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

മരട് ഫ്ലാറ്റ് വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ച് കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് യോഗം ചേരുക. ഈ യോഗത്തില്‍ വരുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടിയുണ്ടാവുക. അതിനിടെ മൂന്നിന നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും തദ്ദേശ ഭരണ മന്ത്രിക്കും കത്തയച്ചിരുന്നു.

മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞപ്പോള്‍ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

പിന്നാലെയാണ് മരട് ഫ്ലാറ്റ് വിഷയത്തില്‍ മൂന്നിന നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയത്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക എന്നിവയായിരുന്നു ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍.