LiveTV

Live

Kerala

സാമൂഹ്യ പ്രവര്‍ത്തകന്‍ കനകദാസ് തുറയൂരിന് അക്ഷരവീട് ഒരുങ്ങുന്നു  

സാമൂഹ്യ പ്രവര്‍ത്തകന്‍ കനകദാസ് തുറയൂരിന് അക്ഷരവീട് ഒരുങ്ങുന്നു. പദ്ധതിയുടെ പ്രഖ്യാപനം കെ മുരളീധരന്‍ എം.പി നിര്‍വഹിച്ചു. 

സാമൂഹ്യ പ്രവര്‍ത്തകന്‍ കനകദാസ് തുറയൂരിന് അക്ഷരവീട് ഒരുങ്ങുന്നു  

സാമൂഹ്യ പ്രവര്‍ത്തകന്‍ കനകദാസ് തുറയൂരിന് അക്ഷരവീട് ഒരുങ്ങുന്നു. പദ്ധതിയുടെ പ്രഖ്യാപനം കെ മുരളീധരന്‍ എം.പി നിര്‍വഹിച്ചു. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണിയും എന്‍.എം.സി ഗ്രൂപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരങ്ങളുടെ പേരില്‍ അമ്പത്തിയൊന്ന് വീടുകളാണ് അക്ഷരവീട് പദ്ധതിയിലൂടെ നല്‍കുന്നത്.

മികച്ച സാമൂഹ്യ -സന്നദ്ധ പ്രവര്‍ത്തകനുള്ള അംബേദ്കര്‍ ദേശീയ അവാര്‍ഡ് അടക്കം 19 അവാര്‍ഡുകള്‍ നേടി കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് കനകദാസ് തുറയൂര്‍. കനകദാസിന് സ്വന്തമായൊരു വീട്, ആ സ്വപ്നം പൂവണിയുകയാണ് അക്ഷരവീട് പദ്ധതിയിലൂടെ. തുറവൂര്‍ പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം.പി പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു.

അക്ഷരവീട് തനിക്ക് കിട്ടിയ അംഗീകാരമാണെന്ന് കനകദാസ് പറഞ്ഞു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ കനകദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂനിമണി മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ മൊയ്തീന്‍ കോയ പദ്ധതി വിശദീകരിച്ചു. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ മണലുംപുറത്ത്, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ പി.എ അബ്ദുല്‍ ഗഫൂര്‍, മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ സി.പി പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.