LiveTV

Live

Kerala

ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ അറസ്റ്റിൽ

പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ സുജിത്തിന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു

ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ അറസ്റ്റിൽ

കൊല്ലം ഓച്ചിറയിൽ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ അറസ്റ്റിൽ. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ, അലി അഷ്കര്‍ എന്നിവരാണ് പിടിയിലായത്. ഓച്ചിറ കുഴിവേലി മുക്ക് സ്വദേശിയായ സുജിത്ത് കഴിഞ്ഞ ഉത്രാട രാത്രിയിലാണ് കൊല്ലപ്പെട്ടത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ സുജിത്തിന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തില്‍ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശികളായ ഷഹിൻഷാ, അലി അഷ്കർ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം എസ്.ഡി.പി.ഐ പ്രവർത്തകരുടെ ഗൂഢാലോചനയെ തുടർന്നാണെന്നാണ് ബി.ജെ.പിയുടെ ആരോപണം എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു.

കൊലപാതകുമായി ബന്ധപ്പെട്ട് മത സ്പർദ്ധ വളർത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എ.സി.പി പറഞ്ഞു. തുടർസംഘര്‍ഷം ഒഴിവാക്കാനായി പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുജിത്തിന്‍റെ മ്യതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.