LiveTV

Live

Kerala

കുതിരാനിലെ ഗതാഗതക്കുരുക്ക്: പരിഹാരം കണ്ടില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ലോറി ഉടമകൾ

ഗതാഗതം സുഗമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടു ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കുതിരാനിൽ സത്യാഗ്രഹം നടത്തി

കുതിരാനിലെ ഗതാഗതക്കുരുക്ക്: പരിഹാരം കണ്ടില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ലോറി ഉടമകൾ

തൃശൂർ കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചില്ലെങ്കിൽ ഇത് വഴിയുള്ള സർവീസ് നിർത്തുമെന്ന് ലോറി ഉടമകൾ. ഗതാഗതം സുഗമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടു ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കുതിരാനിൽ സത്യാഗ്രഹം നടത്തി. മണ്ണുത്തി വടക്കഞ്ചേരി പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് പതിവാണ്. മണിക്കൂറുകളാണ് വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെടുന്നത്.

റോഡിലെ അറ്റകുറ്റ പണികൾ തിരക്കിട്ട് നടത്തിയെങ്കിലും മഴയെത്തിയതോടെ റോഡ് വീണ്ടും പൊട്ടി പൊളിഞ്ഞു. ഈ സാഹചര്യത്തിലാണ് കുതിരാനിൽ ലോറി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. സമരം എഴുത്തുകാരി സാറ ജോസഫ് ഉദ്ഘാടനം ചെയ്തു. നേരത്തെ മന്ത്രിതല ചർച്ചയെ തുടർന്ന് തുരങ്ക പാതയുടെ ബാക്കി നിൽക്കുന്ന പ്രവർത്തികകൾ പുനരാരംഭിച്ചിരുന്നു. പൂർണ്ണതോതിൽ തുരങ്ക പാത തുറന്നു കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരും.